പന്തളം:​ പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന മഹാകാവ്യത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സെമിനാർ നടത്തി. സെമിനാർ പന്തളം എൻ.എസ്.എസ് കോളേജ് മുൻ മലയാളം ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോക്ടർ പഴകുളം സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വിനോദ് മുളമ്പുഴ, ഡോ. പി.ജെ പ്രദീപ് കുമാർ,ഉണ്ണികൃഷ്ണൻ പൂഴിക്കാട്, എം.കെ.മുരളീധരൻ, ബി പ്രദീപ്, എൻ.പ്രദീപ് എന്നിവർ പ്രസംഗിച്ചു.