പന്തളം: രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനു പരിഹാരമാകേണ്ട കനാൽ ജലം തുറന്നു വിട്ടത് നാട്ടുകാർക്ക് ദുരിതമായി. പൊട്ടിപ്പൊളിഞ്ഞും മാലിന്യങ്ങൾ നിറഞ്ഞും കിടന്ന കനാൽ മെയിന്റൻസ് നടത്താതെയും മുടിയൂർക്കോണം ഭാഗത്തെ ഉപകനാലിലൂടെ വെള്ളമൊഴുക്കിയതാണ് കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ നിറഞ്ഞ് മലിനജലം വീടുകളിലെത്താൻ കാരണം. ഇതിനാൽ കെ.ഐ.പി കനാലുകളും ഉപകനാലുകളും മെയിന്റൻ സ് നടത്തിയും ശുചീകരിച്ചും കനാൽ തുറന്ന് വിട്ട് കുടിവെള്ളക്ഷാമത്തിന് പരിഹാരമുണ്ടാക്കണമെന്ന് പന്തളം നഗരസഭാ കൗൺസിലർമാരായ കെ.ആർ.വിജയകുമാർ, എ.നൗഷാദ് റാവുത്തർ,അഡ്വ.കെ.എസ്.ശിവകുമാർ, ആനി ജോൺ,പന്തളം മഹേഷ്,സുനിത വേണു, മഞ്ജു വിശ്വനാഥ്, ജി.അനിൽകുമാർ, എം ജി രമണൻ എന്നിവർ ആവശ്യപ്പെട്ടു,