പന്തളം: മങ്ങാരം ഗവ.യു.പി.സ്‌കൂളിന്റെ 78​-ാം വാർഷികാഘോഷം പന്തളം നഗരസഭ ഉപാദ്ധ്യക്ഷൻ ആർ.ജയൻ ഉദ്ഘാടനം ചെയ്തു.സ്‌കൂൾ മനേജിംഗ് കമ്മിറ്റി ചെയർമാൻ മനോജിന്റെ അദ്ധ്യക്ഷത വഹിച്ചു.ശിശുക്ഷേമ സമിതി നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി കെ.ഷിഹാദ് ഷിജു വിന് ചിറ്റയം ഗോപകുമാർ എം.എൽ.എ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് പന്തളം നഗരസഭ അദ്ധ്യക്ഷ ടി.കെ.സതി സമ്മാനദാനം നൽകി.മൂന്നാം ക്ലാസ് വിദ്യാർത്ഥി ഭഗത് ലാൽ തയാറാക്കിയ കൈയെഴുത്ത് വാർഷിക പതിപ്പ് ആർ .ജയൻ പ്രകാശനം ചെയ്തു.സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകൻ പി.കൃഷ്ണൻ നായരെ പന്തളം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ലസിത നായർ ആദരിച്ചു.ജില്ലാ പഞ്ചായത്ത് മുൻ അംഗം എ.ഗിരിജ ടീച്ചർ,സ്‌കൂൾ മനേജിംഗ് കമ്മിറ്റി അംഗം കെ.എച്ച്.ഷിജു,കെ.ഡി.ശശീധരൻ,ടി.എൻ.കൃഷ്ണാപിളള,രമ്യാ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.സ്‌കൂൾ പ്രഥമാദ്ധ്യാപിക ഡി.രജിത സ്വാഗതവും കെ.ജനി നന്ദിയും പ​റഞ്ഞു.