കുമ്പഴ: ഗുരുവിന്റെ തത്വസംഹിതകൾ കൂടുതൽ പഠനവിധേയമാക്കാൻ ശ്രീനാരായണീയർക്ക് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി.മൻ മദൻ പറഞ്ഞു. 27മത് കുമ്പഴ ശ്രീനാരായണ സ്തൂപിക വാർഷികത്തിന്റെയും കൺവെൻഷന്റെയും സമാപന ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതീയ തത്വസംഹിതയെ പറ്റി ഗുരു ധാരാളം കൃതികൾ രചിച്ചിട്ടുണ്ടെങ്കിലും കേരളീയ സമൂഹം അതിനെപ്പറ്റി കൂടുതൽ ചർച്ചകൾ നടത്തുന്നില്ല. ദർശനമാലയും ആത് മോപദേശശതകവും ഭാരതീയ തത്വസംഹിതയിൽ അധിഷ്ഠിതമായി ഗുരു രചിച്ചിട്ടുള്ള കൃതികളാണ്. ദൈവദശകം ലോകത്തിലെ 105 ഭാഷകളിലേക്ക് തർജ്ജിമ ചെയ്തിട്ടുണ്ടെന്നും അദേഹം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, സെക്രട്ടറി ഡി .അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡംഗം സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിലർമാരായ ജി.സോമനാഥൻ, പി.സലിം കുമാർ, പി.വി.രണേഷ്, പി.കെ.പ്രസന്നകുമാർ, എസ്.സജിനാഥ്, കെ.എസ്.സുരേശൻ, മൈക്രോ ഫൈനാൻസ് കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, വൈസ് പ്രസിഡന്റ് എസ്.എസ്.ദിവ്യ, സെക്രട്ടറി സരള പുരുഷോത്തമൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ വി.ബി.അജീഷ്, കൺവീനർ കെ.ഹരിലാൽ, ശ്രീനാരായണ എംപ്ലോയിമെന്റ് വെൽഫയർ ഫോറം പ്രസിഡന്റ് രാജാബാസ്, സെക്രട്ടറി സുധീപ് എന്നിവർ സംസാരിച്ചു.