അടൂർ : നാല് മക്കളുണ്ടായിട്ടും പട്ടിണിയും ഒറ്റപ്പെടലും നിമിത്തം ഭിക്ഷാടനത്തിനിറങ്ങിയ മണക്കാല അശോക് ഭവനിൽ കൃഷ്ണൻനായരെ (86) അടൂർ ഡിവൈ.എസ്.പിയുടെ നിർദ്ദേശാനുസരണം പൊലീസ് മഹാത്മയിലെത്തിച്ചു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം അവശനിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. മക്കളെല്ലാം നല്ല നിലയിലാണെന്നും ഒരു മകൻ വിദേശത്തുണ്ടെന്നും കൃഷ്ണൻനായർ പറഞ്ഞു. പിതാവിനെ സംരക്ഷിക്കാത്ത മക്കൾക്കെതിരെ നിയമനടപടികൾക്കായി പരാതി നൽകുമെന്ന് മഹാത്മ അധികൃതർ അറിയിച്ചു.