പന്തളം: പൂഴിക്കാട് ഗവ.യു.പി സ്‌കൂളിൽ നടന്ന ഇംഗ്ലീഷ് ഫെസ്റ്റ് വിദ്യാഭ്യാസ ഉപഡയറക്ടർ പി.എ.ശാന്തമ്മ ഉദ്ഘാടനം ചെയ്തു. പന്തളം നഗരസഭ വൈസ് ചെയർമാൻ ആർ.ജയൻ അദ്ധ്യക്ഷത വഹിച്ചു. മാഗസിനുകളുടെ പ്രകാശനം നഗരസഭ കൗൺസിലർ ആനിജോൺ തുണ്ടിൽ നിർവഹിച്ചു. പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി, സീതാലക്ഷ്മി, അമ്പിളി.എസ്, പി.ടി.എ പ്രസിഡന്റ് രമേശ് നാരായണൻ, അദ്ധ്യാപകരായ സുജ കെ.ജി, ശ്രീനാഥ്.എസ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഷെമീം ഖാൻ, രശ്മി അസീസ് എന്നിവർ സംസാരിച്ചു.