മല്ലപ്പള്ളി: പഞ്ചായത്തുകളെ ശ്വാസം മുട്ടിച്ച് പദ്ധതി നിർവഹണം മുഴുവൻ അവതാളത്തിലാക്കുന്ന ട്രഷറി നിയന്ത്രണം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം കുഞ്ഞുകോശി പോൾ ആവശ്യപ്പെട്ടു.അൻപതിനായിരം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിന് ട്രഷറി നിയന്ത്രണം വന്നതോടെ കുടിവെള്ള വിതരണം,പൈപ്പ് ലൈൻ,വൈദ്യുതി ലൈൻ,ലൈഫ് ഭവന നിർമ്മാണം ഉൾപ്പെടെയുള്ള അടിയന്തര കാര്യങ്ങൾക്കുപോലും പണം വിനിയോഗിക്കുവാൻ കഴിയുന്നില്ലെന്നും കരാറുകാർക്ക് പണം ലഭിക്കാതായതോടെ റോഡ്,കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്.ഇപ്പോൾ നൽകേണ്ട തുകകൾ ഇനി അടുത്ത സാമ്പത്തിക വർഷം നൽകുന്നതോടെ വരും വർഷത്തെ പദ്ധതികളെല്ലാം അവതാളത്തിലാകുമെന്ന് പ്രസ്താവനയിൽ പറയുന്നു.