പന്തളം : കുളനട പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലിയും, ശുചിത്വ സന്ദേശ നാടകവും സെമിനാറും നടത്തി.കുളനട പ്രാഥമീക ആശുപത്രിയുടെ മുമ്പിൽ നിന്നാരംഭിച്ച സന്ദേശ റാലിയിൽ പഞ്ചായത്ത്​ പ്രസിഡന്റ്​,വൈസ് പ്രസിഡന്റ്​, ബ്ലോക്ക്​ പഞ്ചായത്ത്​ മെമ്പർ,പഞ്ചായത്ത്​ ഭരണ സമിതി അംഗങ്ങൾ,സെക്രട്ടറി,അസിസ്റ്റന്റ് സെക്രട്ടറിയും പഞ്ചായത്ത്​ ഉദ്യോഗസ്ഥർ,ഹരിത കേരള മിഷൻ,ശുചിത്വ മിഷൻ,ആരോഗ്യവകുപ്പ്,ഹരിത സ്വയം സഹായ സ്ഥാപനം,ഹരിത കർമ്മസേനാംഗങ്ങൾ,അങ്കണവാടി വർക്കേഴ്സ്,ആശ വർക്കേഴ്സ്,കുടുംബശ്രീ പ്രവർത്തകർ,വ്യാപാരികൾ,പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു.പഞ്ചായത്ത്​ വാർഡ് മെ​മ്പേഴ്സിന്റെയും,ഹരിത കർമ്മസേനാംഗങ്ങളും,കുടുംബശ്രീ പ്രവർത്തകരും അഭിനേതാക്കളായി അവതരിപ്പിച്ച 'മാലിന്യ മഹാരാജൻ'എന്ന ശുചിത്വ സന്ദേശ നാടകം നടത്തി.കുളനട പഞ്ചായത്ത്​ 1-ാം വാർഡ് മെമ്പർ.ജയചന്ദ്രൻ തിരക്കഥ എഴുതി തയാറാക്കിയ ശുചിത്വ സന്ദേശ നാടകം വാർഡ് തലത്തിൽ അവതരിപ്പിച്ചു. അമലം ഹരിതം ശുചിത്വ സെമിനാർ പ്രസിഡന്റ്​.അശോകൻ കുളനട ഉദ്​ഘാടനം ചെയ്തു.ക്ഷേമ കാര്യ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ ആശംസകൾ അറിയിച്ചു.ശുചിത്വ മിഷൻ പ്രോഗ്രാം ഓ​ഫീസർ,മെഡിക്കൽ ഓഫീ​സർ,ഹരിത കേരളം മി​ഷൻ ആ​ർ.പി.മായ മോഹൻ എന്നിവർ സെമിനാറിൽ ക്ലാസ് നയിച്ചു.