പന്തളം:ഇ.കെ നായനാർ ചാരിറ്റബിൾ ഫൗണ്ടേഷൻ കുരമ്പാല സോണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കിടപ്പുരോഗികളുടെ ഭവന സന്ദർശനവും പാലിയേറ്റീവ് ഉപകരണങ്ങളുടെ വിതരണവും നടന്നു. 19 ാം വാർഡിലെ മലയുടെ കിഴക്കേതിൽ ചിന്നയ്ക്ക് വീൽചെയർ നൽകി. ഏരിയാ പ്രസിഡന്റ് ഡോ. പി.ജെ.പ്രദീപ് കുമാർ, ഏരിയ സെക്രട്ടറി വി.പി.രാജേശ്വരൻ നായർ, സോണൽ സെക്രട്ടറി കെ.ഹരി, പ്രസിഡന്റ് എം.കെ. മുരളീധരൻ, മുൻസിപ്പൽ കൗൺസിലർ മാരായ എ.രാമൻ ,ശ്രീകുമാരി, രക്ഷാധികാരി ബി. പ്രദീപ്, ലതീഷ് ,പാലിയേറ്റീവ് അംഗങ്ങളായ കമലാസനൻ പിള്ള, മധുസൂധന കുറുപ്പ് ,വർഗീസ്, അജയകുമാർ ജോജോ തോമസ്, ആശാ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു. എല്ലാ മാസങ്ങളിലെയും രണ്ടാമത്തെ ഞായറാഴ്ച കിടപ്പു രോഗികളുടെ ഭവനത്തിൽ ഫൗണ്ടേഷൻ സ്വാന്തന പരിചരണം നടത്തും.