ചെന്നീർക്കര: പഞ്ചായത്ത് മുട്ടുകുടുക്ക നാലാം വാർഡ് ഭാരതീയ ജനതാ പാർട്ടി ബൂത്ത് കമ്മിറ്റിയുടെയും അടൂർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തേപ്പുകല്ലുങ്കൽ പഴയ അങ്കണവാടി കെട്ടിടത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും പ്രമേഹ രക്ത നിർണയ പരിശോധനയും നടത്തി. എസ്.സി.മോർച്ച സംസ്ഥാന വൈ.പ്രസിഡണ്ട് കെ.കെ ശശി ഉദ്ഘാടനം ചെയ്തു.രഞ്ജിത്ത് ശിവപുരം,ഹരി രാജ്,അയ്യപ്പൻ കുട്ടി,മോൻസി വർഗീസ് എന്നിവർ പങ്കെടുത്തു.