പത്തനംതിട്ട : ദളിത് സംയുക്ത സമിതി ഇന്നലെ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ സമാധാനപരം. ജനജീവിതത്തെ സാരമായി ബാധിച്ചില്ല. സ്വകാര്യ ബസുകൾ ഇന്നലെ രാവിലെ സർവീസ് നടത്തിയെങ്കിലും ഉച്ചയോടെ സർവീസുകൾ നിറുത്തി. കെ.എസ്.ആർ.ടിസി ഭാഗികമായി സർവീസ് നടത്തി. ദീർഘ ദൂര ബസുകൾ, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകൾ സർവീസ് നടത്തിയിരുന്നു. ഞായർ ആയതിനാൽ കടകമ്പോളങ്ങളിൽ ഭൂരിഭാഗവും അടഞ്ഞു കിടന്നു. റോഡിൽ വലിയ തിരക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇരവിപേരൂരിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞെങ്കിലും ജില്ലയിൽ മറ്റ് അക്രമ സംഭവങ്ങൾ ഒന്നും ഉണ്ടായില്ല.