ഇടയാറന്മുള: ളാകസെന്തോം മാർത്തോമാ ഇടവക കുടുംബമേള സെന്തോം ഫെസ്റ്റിവൽ 2020 വീണാ ജോർജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ.ജോൺസൺ വർഗീസ് അദ്ധ്യക്ഷത വഹിച്ചു.സഹവികാരി റവ.തോമസ് വർഗീസ്,ഇടവക സെക്രട്ടറി ജോസ് മാത്യൂസ്, ദാനിയേൽ തോമസ്,പി.ജി.വർഗീസ്,തോമസ് മാത്യു,ജോർജ് മാത്യൂസ്, പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജോർജ് വർഗീസ് എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥി സംഗമത്തിൽ റവ.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു.രാജ്യാന്തര പരിശീലകൻ ജോസ് മാത്യൂസ് ഇടയാറന്മുള വ്യക്തിത്വ വികസന ക്ലാസിന് നേതൃത്വം നൽകി. ഇടയാറന്മുള ളാക സെന്തോം മാർത്തോമാ ഇടവക കുടുംബസംഗമം സെന്തോം ഫെസ്റ്റിവൽ വീണാ ജോർജ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.വികാരി റവ.ജോൺസൺ വർഗീസ്, റവ.തോമസ് വർഗീസ്, ഇടവക സെക്രട്ടറി ജോസ് മാത്യൂസ്, പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ ജോർജ് വർഗീസ് സമീപം.