മല്ലപ്പള്ളി: അമ്പാട്ടുഭാഗം പോരിട്ടീക്കാവ് ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം വ്യാഴാഴ്ച ആരംഭിക്കും.വൈകിട്ട് 7ന് തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരി കൊടിയേറ്റ് നിർവഹിക്കും.7.45ന് കലാമണ്ഡലം പാർവതിവർമ്മയുടെ ഓട്ടൻതുള്ളൽ. 28ന് രാവിലെ 7ഏഴിന് മേൽശാന്തി ബിജുനാരായണൻ നമ്പൂതിരി സപ്താഹയജ്ഞ ഭദ്രദീപ പ്രതിഷ്ഠ നടത്തും.രാത്രി 8ന് പുളിന്താനം പാർവണേന്ദു ആർട്സിന്റെ കലാപരിപാടികൾ. 29ന് രാത്രി 8ന് യോഗാ പ്രദർശനം,മാർച്ച് ഒന്നിന് രാവിലെ 10ന് ഉത്സവബലി ദർശനം,രാത്രി 8ന് ആദിത്യ അനിലിന്റെ ഡാൻസ്,രണ്ടാം തീയതി രാത്രി 8ന് തിരുവാതിരകളി, 9ന് ജിമ്മി കാട്ടത്തിലിന്റെ ഗാനമേള,3ന് രാത്രി 8ന് സുമേഷ് മല്ലപ്പള്ളിയുടെ ഗാനമേള,4ന് രാത്രി 8ന് ഹരിപ്പാട് രാധേയത്തിന്റെ ഭജന, 5ന് രാവിലെ 11ന് അവഭൃഥസ്നാനത്തോടെ യജ്ഞം സമാപിക്കും, രാത്രി 8ന് ഗാനമേള. 6ന് രാത്രി 7.30ന് ബാലഗോകുലം പരിപാടികൾ,12ന് പള്ളിവേട്ട,7ന് രാവിലെ 9.30ന് കാവിൽ പൂജ,വൈകുന്നേരം 7ന് ആറാട്ട്,രാത്രി 9ന് സോപാനസംഗീതം,11ന് മല്ലപ്പള്ളി ഡ്രീംസിന്റെ ഗാനമേള എന്നിവ നടക്കും.