മല്ലപ്പള്ളി: ആനിക്കാട്ടിലമ്മ ശിവപാർവതീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 2 മുതൽ 9 വരെ ക്ഷേത്രം തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിയുടെയും മേൽശാന്തി കാളകാട്ടില്ലത്ത് നീലകണ്ഠൻ നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കും.മാർച്ച് 1ന് ഉച്ചയ്ക്ക് 3ന് വിളംബര രഥഘോഷയാത്ര. 2ന് വൈകിട്ട് 6.45ന് ദീപാരാധന,ചുറ്റുവിളക്ക്,8ന് കൊടിയേറ്റ്,തുടർന്ന് വിളിച്ചു ചൊല്ലി പ്രാർത്ഥനയും അനുഗ്രഹപ്രഭാഷണവും,8.30ന് തിരുവരങ്ങ് ഉദ്ഘാടനം. 9.30ന് കഥകളി. 3ന് രാവിലെ 8 മുതൽ നാരയണീയ പാരയണം,​10.30ന് പറയിടീൽ,രാത്രി 7.30 മുതൽനൃത്തനൃത്യങ്ങൾ,​ 8.30 മുതൽ,​ തിരുവാതിര 4ന് ഉച്ചയ്ക്ക് 12 മുതൽ ഉത്സവബലി ദർശനം,തുടർന്ന് അന്നദാനം വൈകിട്ട് 7.30ന് തിരുമുൻപിൽ പറയിടീൽ,തുടർന്ന് സംഗീതസദസ്,​ 9മുതൽ സംഗീതനിശ,​ 5ന് വൈകിട്ട് 7.30 മുതൽ മതപ്രഭാഷണം,9 മുതൽ ഗാനമേള,6ന് ഉച്ചയ്ക്ക് 12 മുതൽ ഉത്സവബലി ദർശനം,​ തുടർന്ന് അന്നദാനം,രാത്രി 8ന് കാവടി ഹിഡുംബൻ പൂജ,7.30 മുതൽ കലാപരിപാടികൾ. തുടർന്ന് ശിവപാർവതി തിരുവാതിര,​നൃത്ത നാടകം എന്നിവ നടക്കും.7ന് വൈകിട്ട് 7ന് ഭജൻസ് രാത്രി 10 മുതൽ കാവടി വിളക്കും കുംഭകുടവും,വിളക്ക് ഡാൻസും 8ന് രാവിലെ 10മുതൽ കാവടിഘോഷയാത്രയും,കുംഭകുടവും,ചെണ്ടമേളം,ശിങ്കാരിമേളം,പമ്പമേളം, വൈകിട്ട് 4.30ന് ഗജരാജന്മാർക്ക് പുല്ലുകുത്തിയിൽ നിന്നും സ്വീകരണം 7.30 മുതൽ സേവ,രാത്രി 11ന് പള്ളിവേട്ട.പൊങ്കാലദിനമായ മാർച്ച് 9ന് രാവിലെ 6 മുതൽ തിരുനാമജപം 9.30ന് തന്ത്രിഅക്കീരമൺ കാളിദാസ ഭട്ടതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പണ്ടാര അടുപ്പിൽ അഗ്‌നി പകരും.9.30ന് സിനിമാതാരം മനോജ് കെ.ജയൻ ഭദ്രദീപം തെളിയിക്കും.ചടങ്ങിൽ നിർമ്മൽ ജ്യോതി സ്‌കൂൾ ചെയർമാൻ ഗോപാൽ കെ.നായർ,മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്ക് 1മുതൽ പൊങ്കാല സദ്യ,5.30ന് കൊടിയിറക്ക്,7മുതൽ ഗാനസന്ധ്യ,രാത്രി 9 മുതൽ ആറാട്ട് വരവ്,11ന് കളമെഴുത്തും പാട്ടും.