മണ്ണടി: മണ്ണടി പഴയകാവ് ദേവീക്ഷേത്രത്തിൽ ഉച്ചബലി മഹോത്സവം നാളെ നടക്കും.രാവിലെ അഞ്ചിന് പ്രഭാതഭേരി, ആറിന് ലളിതാസഹസ്രനാമജപം, 7.30ന് ഭാഗവത പാരായണം, എട്ടിന് വിശേഷാൽ പൂജ, ഉച്ചകഴിഞ്ഞ് മൂന്നിന് നാദസ്വരക്കച്ചേരി, 4.30ന് മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിൽനിന്നും പഴയകാവ് ദേവീക്ഷേത്രത്തിലേക്ക് തിരുമുടി എഴുന്നെള്ളത്ത്. 6.30ന് ഡോ.എൻ. ഗോപാലകൃഷ്ണന്റെ ആധ്യാത്മിക പ്രഭാഷണം,രാത്രി ഒമ്പതിന് സംഗീതസദസ്, പത്തിന് ദേവയാനം നൃത്തനാടകം, 12 തിരുമുടിപ്പേച്ച്.