ചെങ്ങന്നൂർ: വിമുക്തഭടന്റെ ജീർണിച്ച മൃതദേഹം വീടിനുള്ളിൽ കണ്ടെത്തി. കാരയ്ക്കാട് ശ്രീശൈലത്തിൽ ഗോപാലപിള്ള (72) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടന്ന് പൊലീസ് പറഞ്ഞു. ബന്ധു ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടിലെത്തിയപ്പോളാണ് സംഭവം അറിഞ്ഞത്. ഭാര്യയും മക്കളും ബംഗ്‌ളൂരിലാണ്. ഭാര്യ: രാധ. മക്കൾ: ദീപ, അരുൺ. പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്‌കാരം ഇന്ന് നടക്കും.