മണ്ണടി: മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിൽ ഉച്ചബലി മഹോത്സവം നാളെ നടക്കും. രാവിലെ ഏഴിന് പ്രഭാത ഭേരി, ഉഷപൂജ, ഒമ്പതിന് സേവ, ഒന്നിന് ഓട്ടൻതുള്ളൽ, വൈകിട്ട് നാലിന് മണ്ണടി മുടിപ്പുര ദേവീക്ഷേത്രത്തിൽനിന്ന് തിരുമുടി എഴുന്നള്ളത്ത് ആരംഭിച്ച് മണ്ണടി പഴയകാവ് വേീക്ഷേത്രത്തിൽ എത്തിമച്ചരും. 26 ന് രാവിലെ 7.30 ന് ഭാഗവത പാരതായണം, എട്ടിന് തിരുമുടി എതിരേൽപ്പ്. മണ്ണടി നിലമേൽ ആൽത്തറയിൽനിന്നും താലപ്പൊലിയുടേയും മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിക്കും. രാത്രി ഏഴിന് നൃത്തവിസ്മയം. എട്ടിന് തിരുമുമ്പിൽ പറയിടീൽ വഴിപാട്, ഒമ്പതിന് തിരുമുടി എഴുന്നെള്ളത്ത്. പത്തിന് നാടൻപാട്ട്.