24sandra

കോളേജ് വിദ്യാഭ്യാസം രാവിലെ 8 മുതൽ ഒന്ന് വരെ ആക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ച് കോളേജ് വിദ്യാർത്ഥികൾ കേരള കൗമുദിയോട് പ്രതികരിച്ചപ്പോൾ.

"എട്ട് മുതൽ ആക്കുവാണേൽ സംഭവം ഒക്കെ പൊളിയാണ്. പക്ഷെ ടീച്ചർമാർ ഒരുമണി വരെയുള്ള ക്ലാസ് കഴിഞ്ഞ് 3.30 വരെ സ്പെഷ്യൽ ക്ലാസെടുക്കും അതാണ് പ്രശ്നം. അതിലും ഭേദം ഇപ്പോ ഉള്ള സമയക്രമം തന്നെയാണ്. പിന്നെ രാവിലെ എണീക്കേണ്ടി വരും. ഇപ്പോ കുട്ടികളൊക്കെ ഫോൺ ഉപയോഗിച്ച് രാത്രി വൈകി കിടന്നിട്ട് രാവിലെ എണീറ്റ് ഓടുവല്ലേ. അതിനൊരു മാറ്റം വേണം."

സാന്ദ്രാ ബിനോയ്

ഒന്നാം വർഷ മലയാളം വിദ്യാർത്ഥിനി

(കാതോലിക്കേറ്റ് കോളേജ്)

"ഉന്നത വിദ്യാഭ്യാസ വകുപ്പും സർക്കാരും തമ്മിലുള്ള കോൺക്ലേവ് സെക്ഷനിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. വിദേശ രാജ്യങ്ങളിലെ പോലെ പഠനത്തിന് ശേഷം ജോലി ചെയ്ത് പണം സമ്പാദിക്കാനുള്ള ഒരു വഴിയായിട്ടാണ് ഇതിനെ കാണുന്നത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. "

ആഘോഷ് വി. സുരേഷ്

കാതോലിക്കേറ്റ് കോളേജ് ചെയർമാൻ

(പി.ജി ഒന്നാം വർഷ ചരിത്ര വിദ്യാർത്ഥി)

" ദൂര സ്ഥലത്ത് നിന്ന് രാവിലെ കോളേജിലെത്തി പഠിക്കുന്ന നിരവധി കുട്ടികൾ ഉണ്ട് അവരെ സംബന്ധിച്ച് നിലവിലുള്ള സമയം തന്നെയാണ് നല്ലത്. അതിരാവിലെ എത്തിപ്പെടാൻ കുട്ടികൾക്ക് കഴിഞ്ഞെന്ന് വരില്ല.

എസ്. കാർത്തിക

പി.ജി ഒന്നാം വർഷ മലയാളം വിദ്യാർത്ഥിനി

(കാതോലിക്കേറ്റ് കോളേജ്)

"എന്റെ പൊന്നോ.... ഇപ്പോ തന്നെ ക്ലാസിൽ വരുന്നത് പത്ത് പത്തരയ്ക്കാണ്. അപ്പോ നിരന്തരം രണ്ട് ക്ലാസ് മിസ് ആക്കേണ്ടി വരും. അതിലും ഭേദം ഇപ്പോ ഉള്ളത്പോലൊക്കെ പോയാപോരെ."

അലൻ എബി സൈജൻ

മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി

(കാതോലിക്കേറ്റ് കോളേജ്)