ചെങ്ങന്നൂർ : 3638-ാം തിങ്കളാമുറ്റം എസ്.എൻ.ഡി.പി.ശാഖായോഗത്തിന്റെ 25-ാമത് വാർഷികപൊതുയോഗം
യൂണിയൻ കൺവീനർ ബൈജു അറുകുഴിയുടെ അദ്ധ്യക്ഷതയിലും പി.വിനോദ്, ശാഖാ മുൻകാലഭരണസമിതി അംഗങ്ങളായ അഡ്വ.പി.കെ.അജിത്കുമാർ, വി.ആർ.സദാനന്ദൻ എന്നിവരുടെ സാന്നിദ്ധ്യത്തിലും ശാഖായോഗം പ്രാർത്ഥനാ ഹാളിൽകൂടി. ശാഖായോഗത്തിന്റെ പുതിയ ഭാരവാഹികളായി പി.കെ.മോഹനൻ (പ്രസിഡന്റ്) സേതുനാഥപണിക്കർ (വൈസ് പ്രസിഡന്റ്) വി.ജി.ഗോപിനാഥൻ (സെക്രട്ടറി) ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി വി.ആർ.സുരേന്ദ്രൻ, കെ.എം.രാമചന്ദ്രൻ, കെ.എൻ.മോഹനൻ, മോഹനൻ വട്ടയുഴത്തിൽ, രാജേഷ്, ഗോപാലകൃഷ്ണൻ, എം.കെ.ചെല്ലപ്പൻ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി അനിൽകുമാർ, വിജയൻ, സൗമ്യബിനു എന്നിവരെ തെരഞ്ഞെടുത്തു.