shivarathri
ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ മൂത്തകുന്നേൽ ശിവാനന്ദനെ എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്റ്റിങ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ആദരിക്കുന്നു. തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ, കൺവീനർ അനിൽ എസ് ഉഴത്തിൽ എന്നിവർ സമീപം

തിരുവല്ല: ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന സമ്മേളനം എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ രവീന്ദ്രൻ കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി. രണ്ടു പതിറ്റാണ്ടായി നെയ്‌വിളക്ക് അർച്ചനയും സമൂഹപ്രാർത്ഥനയും ക്ഷേത്രത്തിൽ മുടക്കമില്ലാതെ നടത്തുന്നതിന് നേതൃത്വം നൽകിയ മൂത്തകുന്നേൽ ശിവാനന്ദനെ എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ ആദരിച്ചു. രവിവാരാ പാഠശാലാ കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി. ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ കോർഡിനേറ്റർ അനിൽ ചക്രപാണി, ശാഖാ കൺവീനർ എ.ആർ.രാജേഷ്, വൈസ് ചെയർമാൻ കെ.കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.തുടർന്ന് ആനയൂട്ടും സമൂഹസദ്യയും വൈകിട്ട് താലപ്പൊലി ഘോഷയാത്രയും ആറാട്ടും നടന്നു.