കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് ജനതാ സ്‌പോർട്സ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിലുള്ള 25​ാമത് കിടങ്ങാലിൽ മത്തായിക്കുട്ടി (കെ.റ്റി. ഏബ്രഹാം) മെമ്മോറിയൽ ഓൾ കേരള വോളിബോൾ ടൂർണമെന്റിന്റെ സ്‌പോൺസർഷിപ്പിന്റെയും ഡൊണേഷൻ പാസിന്റെയും ആദ്യവില്പന 27ന് വൈകിട്ട് 4.30ന്‌ കോഴഞ്ചേരി ഈസ്റ്റ് ജനതാ ലൈബ്രറി ബിൽഡിംഗിലെ കവയത്രി ടി. എസ്. പൊന്നമ്മ നവതിഹാളിൽ കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ.പീലിപ്പോസ് തോമസ് നിർവഹിക്കും. ടൂർണമെന്റ് കമ്മറ്റി ചെയർമാനും ബ്ളോക്ക് പഞ്ചായത്ത് പ്രസി‌ഡന്റുമായ ജെറി മാത്യു സാം അദ്ധ്യക്ഷത വഹിക്കും. ആദ്യ സ്‌പോൺസർഷിപ്പ് പാസ് പരപ്പുഴ സെയിൽസ്‌കോർപ്പറേഷൻ ഡയറക്ടർ ബിനു പരപ്പുഴയും ആദ്യ ഡൊണേഷൻ പാസ് ഡോ. സുമൻ ചന്ദ്രറോയിയും ഏറ്റുവാങ്ങും. 31 മുതൽ എപ്രിൽ 5 വരെ ജനതാ മിനി സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്