വെണ്മണി: വെണ്മണി ചാങ്ങമലയിൽ കിണറുപണിക്കിടെ നിയമവിരുദ്ധമായി പാറപൊട്ടിച്ചതായി പരാതി.
ചാങ്ങമല ഭാവന ഭവനത്തിൽ ബാബുവിന്റെ കിണറു പണിക്കിടെ അനുമതി വാങ്ങാതെ സ്‌ഫോടനം നടത്തിയതിലൂടെ സമീപത്തെ വീടുകളുടെ ഭിത്തികൾ വിണ്ടുകീറിയതായി ബി.ജെ.പി ആരോപിച്ചു. അന്വേഷണം നടത്തണമെന്നും, കേടുപാടുകൾ സംഭവിച്ച വീടുകളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.