മല്ലപ്പള്ളി റോഡ് വരെ മാർച്ചിൽ
തിരുവല്ല: യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തിരുവല്ല ബൈപാസിന്റെ മല്ലപ്പള്ളി വരെയുള്ള നിർമ്മാണം അന്തിമഘട്ടത്തിലായി. മഴുവങ്ങാട് ചിറ മുതൽ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കി മാർച്ചിൽ തുറന്നുകൊടുക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇതോടെ രണ്ടു കിലോമീറ്റർ ദൂരത്തിൽ ബൈപ്പാസ് നിർമ്മാണം പൂർത്തിയാകും.മല്ലപ്പള്ളി റോഡ് മുതൽ രാമൻചിറ വരെയുള്ള ഭാഗത്തെ വയഡക്ടിന്റെയും റോഡിന്റെയും നിർമ്മാണവും മേയ് അവസാനം പൂർത്തിയാക്കാനാണ് തീരുമാനം. പൈലിംഗ് പൂർത്തിയായ വയഡക്ടിന്റെ തൂണുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ബിവൺബി വൺ റോഡിൽ നിന്നു മേൽപാലത്തിലേക്കു കയറുന്ന ഭാഗം മണ്ണിട്ടു നിരപ്പാക്കിയശേഷം ജി.എസ്ബി, ഡബ്ലിയു.എം.എം എന്നിവയിട്ട് ബി.എം ആൻഡ് ബി.സി ടാറിഗും നടത്തി.പാലവും റോഡും തമ്മിൽ ചേരുന്ന ഭാഗം കോൺക്രീറ്റ് ചെയ്യുന്ന ജോലികളും പുരോഗമിക്കുകയാണ്.മേൽപാലം മുതൽ മല്ലപ്പള്ളി റോഡ് വരെ ടാറിംഗ് നടത്തിയിട്ടുണ്ട്. അവസാനഘട്ട ടാറിംഗ് ജോലി മാത്രമാണ് ഇവിടെ പൂർത്തിയാകാനുള്ളത്. രാമൻചിറഭാഗത്ത് മണ്ണിട്ട് ഉയർത്തേണ്ട ജോലികൾ ബാക്കിയുണ്ട്. ഇത് വയഡക്ടിന്റെ നിർമ്മാണത്തോടൊപ്പം പൂർത്തിയാകും.എം.സി റോഡിൽചെങ്ങന്നൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾടി.കെ റോഡിലേക്കു പോകാനുള്ളവയും റെയിൽവേ സ്റ്റേഷൻ റോഡ് വഴി വരുന്ന മല്ലപ്പള്ളി ഭാഗത്തേക്കു പോകാനുള്ള വാഹനങ്ങളുമാണ് ഇപ്പോൾപൂർത്തിയായ ബൈപാസിന്റെ ഭാഗത്തുകൂടി കടന്നുപോകുന്നത്.നിർമ്മാണ പുരോഗതി വിലയിരുത്തിയ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർഡോ.എം.ജി.രാജമാണിക്യം, മാത്യു ടി.തോമസ് എം.എൽ.എ എന്നിവർ ജൂണിൽ ബൈപാസ് നിർമ്മാണം പൂർത്തിയാക്കുമെന്ന് കഴിഞ്ഞമാസം അറിയിച്ചിരുന്നു.
സിഗ്‌നൽ സ്ഥാപിക്കലും തുടങ്ങി
മഴുവങ്ങാട് മുതൽ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗങ്ങളിൽ ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.ബൈപ്പാസ് നിർമ്മാണം പൂർത്തിയാകുമ്പോൾ ആറിടത്ത് സിഗ്‌നൽ സംവിധാനങ്ങളും പൂർത്തിയാകും.ഔപചാരികമായി റോഡിന്റെ ഉദ്ഘാടനം നടത്തിട്ടില്ലെങ്കിലും ഇതുവഴി വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ടുണ്ട്.റോഡിന്റെ ഏറിയ ഭാഗവും പൂർത്തിയായതോടെ മഴുവങ്ങാട് മുതൽ ബിവൺ ബിവൺ റോഡ് വരെയും റെയിൽവേ സ്റ്റേഷൻ റോഡ് മുതൽമല്ലപ്പള്ളി റോഡ് വരെയുമാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്. മഴുവങ്ങാട് പാലം മുതൽ പുഷ്പഗിരി റോഡ് വരെയുള്ള ചെറിയദൂരം മാത്രമാണ് ടാറിംഗ് പൂർത്തിയാക്കാനുള്ളത്.
6 ഭാഗങ്ങളിൽ സിഗ്‌നൽ സംവിധാനം