പത്തനംതിട്ട: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ മാരാമൺ റിട്രീറ്റ് സെന്ററിൽ നടക്കും. രാവിലെ 9.30ന് സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽ കുമാർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഷാജി വി. മാത്യു റിപ്പോർട്ട് അവതരിപ്പിക്കും.
10.30ന് ദക്ഷിണമേഖല വൈസ് പ്രസിഡന്റ് എം.ഐ. അജികുമാർ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എം. ജോൺസൺ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.പി.എ. ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും. 11ന് യാത്രയയപ്പ് സമ്മേളനം ഡി.ഡി.ഇ പി.എം. ശാന്തമ്മ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് ബീന കെ. തോമസ് അദ്ധ്യക്ഷത വഹിക്കും.
12ന് വാർഷികസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ പി.ബി. നൂഹ് മുഖ്യപ്രഭാഷണം നടത്തും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വർഗീസ് ഉമ്മൻ അദ്ധ്യക്ഷത വഹിക്കും. ഡയറ്റ് പ്രിൻസിപ്പൽ പി. ലാലിക്കുട്ടി, ജി. സുനിൽ കുമാർ, കുര്യൻ ഉമ്മൻ, കെ.ജി. ഏബ്രഹാം, വസില കവിരാജ്, പി. ജയകുമാരി തുടങ്ങിയവർ പ്രസംഗിക്കും.