പത്തനംതിട്ട: പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂർ അംബേദ്കർ സ്‌ക്വയർ സ്ഥാപിക്കുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സി.എ.എ പിൻവലിക്കുക, എൻ.ആർ.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇന്നു മുതൽ 29 വരെ അടൂർ കെ.എസ്.ആർ.ടി.സി കോർണറിൽ അംബേദ്കർ സ്‌ക്വയർ സ്ഥാപിക്കുന്നത്.തുടർച്ചയായ അഞ്ചുദിവസവും വൈകുന്നേരം അഞ്ചിനാരംഭിച്ച് രാത്രി 10ന് അവസാനിക്കും.വ്യത്യസ്ത രാഷ്ട്രീയ,സാമൂഹിക സംഘടനാ നേതാക്കൾ പങ്കെടുക്കും.കലാരൂപങ്ങളും അവതരിപ്പിക്കും.ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത്,സെക്രട്ടറി മുഹമ്മദ് അനീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.