പന്തളം: തുമ്പമൺ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം ശക്തമാകുന്നു. ശുചിമുറികൾ വൃത്തിഹീനമാണ്.
മൂക്ക് പൊത്തി ഡോക്ടറെ കാണേണ്ട സ്ഥിതിയാണ് ഇവിടെ. എച്ച്.എം.സി.മീറ്റിംഗിന് വന്ന ജനപ്രതിനിധികൾ പ്രതിഷേധിച്ചു. നടപടി ഉണ്ടായില്ലങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്നും ഇവർ അറിയിച്ചു. ചികിത്സയ്ക്ക് എത്തുന്ന നൂറുകണക്കിന് രോഗികൾക്കും പാലിയേറ്റീവ് രോഗികൾക്കും ഹോസ്പിറ്റൽ ജീവനക്കാർക്കും ആശുപത്രിയുടെ പരിസരങ്ങളിൽ താമസിക്കുന്നവർക്കും ആരോഗ്യത്തിന് ഹാനികരമായ സാഹചര്യമാണ് ഇപ്പോൾ.ജില്ലാ മെഡിക്കൽ ഓഫീസർ അടിയന്തരമായി ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്ന് യോഗത്തിന് വന്ന പന്തളം ബ്ലോക്ക് ആരോഗ്യം കാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ പിങ്കി ശ്രീധർ, അംഗങ്ങൾ ആയ തോമസ് ടി.വർഗീസ്,രഘു പെരുമ്പുളിക്കൽ, തുമ്പമൺ പഞ്ചായത്ത് ആരോഗ്യ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. തോമസ്.വാർഡ് മെമ്പർ മോനി ബാബു, ഉമ്മൻ ചക്കാലയിൽ എന്നിവർ ആവശ്യപ്പെട്ടു.