ചെങ്ങന്നൂർ: മുളക്കഴ പഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിലെ ഓഫീസ് ഉദ്ഘാടനവും ഗുണനിലവാര സൂചികയായ ഐ.ഏസ്.ഒ പ്രഖ്യാപനവും മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കും. 26ന് വൈകിട്ട് 4ന് സജി ചെറിയാൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഫ്രണ്ട് ഓഫീസ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം നിർവഹിക്കും.പഞ്ചായത്ത് നടപ്പാക്കിവരുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ഗുണമേന്മയോടെ കുറഞ്ഞസമയത്തിനുള്ളിൽ ജനങ്ങളിൽ എത്തിക്കുവാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ പറഞ്ഞു.2013 മുതൽ 2017 വരെയുള്ള മൂന്ന് ഘട്ടങ്ങളായാണ് പണിപൂർത്തീകരിച്ചത്.ആകെ 1.57കോടി രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചിട്ടുള്ളത് പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് രശ്മി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് എൻ.എ രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധാഭായി മെമ്പർമാരായ എ.എൻ അനിൽ,മിനി സുഭാഷ് എന്നിവർ പങ്കെടുത്തു.