കടമ്പനാട് : കടമ്പനാട് പഞ്ചായത്ത് ലൈബ്രറി തുറന്ന് പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ചും, ലൈബ്രേറിയന്റ തിരോധാനം പൊലീസ് അന്വഷിക്കണമെന്നും ആവശ്യപ്പെട്ട് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധമാർച്ചും ധർണയും നടത്തി.ഡി. സി.സി എക്സിക്യൂട്ടീവ് അംഗം എം.ആർ ജയപ്രസാദ് ഉദ്ഘാടനം ചെയ്‌തു.മണ്ഡലം പ്രസിഡന്റ് റെജി മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. ബിജിലി ജോസഫ്, ജോസ് തോമസ് ,ഷിബുബേബി, വിമലാ മധു , എൻ.ബാലകൃഷ്ണൻ,രാധാ മോൾ,ജോയി തെക്കെവീട്ടിൽ,എ പുന്നൂസ്,സാബു പാപ്പച്ചൻ , ജോൺ സി.ശാമുവേൽ,സാനു തുവയൂർ,സി എസ് ഗീവർഗീസ്,പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.