പത്തനംതിട്ട: പ്രളയ സെസ് ഏർപ്പെടുത്തി അമിത ഭാരം ചുമത്തിയ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ 1103 കോടിയുടെ നികുതി വീണ്ടും ഏർപ്പെടുത്തി കേരളത്തിൽ നികുതി ഭീകരതസൃഷ്ടിക്കുന്നതിനെതിരെ ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ 26ന് രാവിലെ 10ന് ജില്ലയിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് മുൻപിലും കൂട്ട ധർണ്ണ നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽ സലാം അറിയിച്ചു.