പത്തനംതിട്ട: കെ.എസ്.ഇ.ബിയുടെ ജില്ലാ വൈദ്യുതി അദാലത്ത് പത്തനംതിട്ട മേരിമാതാ പാരിഷ് ഹാളിൽ ഇന്ന് രാവിലെ 10ന് മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി, എം.എൽ.എമാരായ വീണാ ജോർജ്, മാത്യു ടി.തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, കെ.യു ജനീഷ്‌കുമാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ കളക്ടർ പി.ബി നൂഹ് തുടങ്ങിയവർ പങ്കെടുക്കും.