മല്ലപ്പളളി: കോട്ടാങ്ങൽ സർക്കാർ എൽ.പി സ്‌കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കോട്ടാങ്ങൽ ജംഗ്ഷനിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവഹിക്കും. പൊതു സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി മുഖ്യ പ്രഭാഷണം നടത്തും. ശതാബ്ദി സ്മാരക ശിലാസ്ഥാപനം സ്‌കൂൾ അങ്കണത്തിൽ മന്ത്രി നിർവഹിക്കും. കോട്ടാങ്ങൽ ജംഗ്ഷനിലേക്ക് ശതാബ്ദി ആഘോഷ വിളംബര ഘോഷയാത്ര നടക്കും.