theft
തിരുമൂലപുരത്ത് ഹോട്ടലിൽ മോഷണം നടത്തുന്ന സി.സി ടി വി ദൃശ്യം

തിരുവല്ല: ഹർത്താൽ ദിനത്തിൽ തിരുമൂലപുരത്ത് ഹോട്ടലിൽ മോഷണം.എം.സി റോഡരികിലെ ഈറ്റ് എൻ പാർക്ക് എന്ന ഹോട്ടലിലാണ് ഞായറാഴ്ച വൈകിട്ട് 5.18നും 5.30നും ഇടയിൽ മോഷണം നടന്നത്. ഹോട്ടലിന്റെ ചില്ല് ഇളക്കി മാറ്റി അകത്തു കടന്ന മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 15000 രൂപ അപഹരിച്ചതായി ഹോട്ടലുടമ തിരുവല്ല പൊലീസിൽ പരാതി നൽകി. മോഷണത്തിന്റെ ദൃശ്യങ്ങൾ ഹോട്ടലിലെ സി.സി ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.