തിരുവല്ല: മദ്യപ്പിച്ചെത്തിയ യുവാവ് ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു. പുളിക്കീഴ് ആശാരിമണക്ക് അജിത്ത് (35) ആണ് ഭാര്യ ശാലിനി (34)യെ ഉളി ഉപയോഗിച്ച് കഴുത്തിൽ വെട്ടിയത്. ശനിയാഴ്ച രാത്രി 10 നാണ് സംഭവം. ശാലിനി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അജിത്ത് ഒളിവിലാണ്. പൊലീസ് കേസെടുത്തു.
--