കോന്നി: പാചകവാതക വിലവർദ്ധനവിനെതിരെയും,വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതിനെതിരെയും ഐ. എൻ.ടി.യു.സി.കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും പ്രതിഷേധ ജ്വാലയും നടത്തി.ഐ.എൻ.ടി.യു.സി.സംസ്ഥാന കമ്മിറ്റിയംഗം ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ജി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി.ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീൻ മുഖ്യ പ്രഭാഷണം നടത്തി.കെ.വിശ്വംഭരൻ,റോജി ഏബ്രഹാം,മോഹൻകുമാർ കോന്നി,പ്രവീൺ പ്ലാവിളയിൽ,റോജി ബേബി,സുരേഷ് കൊക്കാത്തോട്,സന്തോഷ് കുമാർ അരുവാപ്പുലം,ഷിനു അറപ്പുരയിൽ,എൽ.എം.മത്തായി എന്നിവർ പ്രസംഗിച്ചു.