വെട്ടൂർ : ജംഗ്ഷന് സമീപമുള്ള വയലിൽ പുല്ല് തിന്നുകൊണ്ടിരുന്ന കറവപ്പശു സൂര്യാഘാതമേറ്റ് തളർന്ന് വീണുചത്തു.വയലിന് സമീപത്തെ വീട്ടിലെ കറവ പശുവിനാണ് സൂര്യാഘാതം ഏറ്റത്. ഇന്നലെ വൈകിട്ട് 4 മണിയോടെ പശു വയലിൽ തളർന്ന് വീഴുകയായിരുന്നു. സമീപവാസികളെത്തി ദേഹത്തേക്ക് വെള്ളം തളിച്ചെങ്കിലും രക്ഷപ്പെട്ടില്ല.വിവരം മൃഗഡോക്ടറെ അറിയിച്ചിട്ടും എത്തിയില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.രാവിലെ മുതൽ കടുത്ത ചൂടാണ് ഇവിടെ അനുഭവപ്പെട്ടത്.