കടമ്പനാട് : വീട് മ്യൂസിയമാക്കി കലാ - സാംസ്കാരിക - സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്ന ശിലാമ്യുസിയത്തിന്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. തുവയൂർ ശിലാമ്യൂസിയത്തിന്റെ വാർഷികവും പ്രതിഭാപുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചിറ്റയംഗോപകുമാർ എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു. നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ചിത്രരചനാമത്സരം നടന്നു. ആർട്ടിസ്റ്റ് സുജാതൻ മുഖ്യാതിഥിയായിരുന്നു. കൊറോണ രോഗിയെ പരിചരിച്ച നഴ്സ് മൃദുല, ജില്ലയിലെ മികച്ച ബാങ്ക് മാനേജർ തോട്ടുവാമുരളി, സംസ്ഥാന ജൈവ കർഷക അവാർഡ് ജേതാവ് സുമാ നരേന്ദ്ര, കളരിപ്പയറ്റിൽ വേൾഡ് റെക്കാഡ് നേടിയ ഹരികൃഷ്ണൻ എന്നിവരെ ആദരിച്ചു. കളരിപ്പയറ്റ് പരിശീലന ക്ലാസ് ഗിന്നസ് റെക്കാഡ് ജേതാവ് അബീഷ് പി. ഡൊമനിക് ഉദ്ഘാടനംചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ജയൻ ബി.തെങ്ങമം, ബാബുചന്ദ്രൻ, ശ്യാം ഏനാത്ത് , ഒാമനകുട്ടൻ ചങ്ങനാശ്ശേരി, ആർട്ടിസ്റ്റ് ബാബു എന്നിവർ പ്രസംഗിച്ചു.