മലയാലപ്പുഴ: ദേവീക്ഷേത്രത്തിലെ ഉത്സവം മാർച്ച് 5ന് കൊടിയേറും രാവിലെ 5ന് ഹരിനാമകീർത്തനം, 8ന് ഭാഗവതപാരായണം, 8.45 ന് മലയാലപ്പുഴ പൊങ്കാലയ്ക്ക് തന്ത്രി അടിമുറ്റത്ത് മഠം പരമേശ്വരൻ ഭട്ടതിരിപ്പാട് പണ്ടാര അടുപ്പിലേക്ക് തീ പകരും. കോവിൽമല രാജാവ് രാജാ രാജമന്നൻ, ജില്ലാ കളക്ടർ പി.ബി.നൂഹ് , തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ.എസ്.രവി, സിനിമാതാരങ്ങളായ മല്ലിക സുകുമാരൻ, സുധീർ കരമന, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാൽ തുടങ്ങിയവർ പങ്കെടുക്കും. 10ന് പൊങ്കാല നിവേദ്യം സ്വീകരിക്കൽ. 12 ന് കൊടിയേറ്റ് സദ്യ, 5ന് നാദസ്വരകച്ചേരി, 6.15 ന് സോപാനസംഗീതം, രാത്രി 7.40നും 8.10 നും മദ്ധ്യേ കൊടിയേറ്റ്. 8. 20 ന് തിരുവിതാംകൂർ ദേവസ്വം ബോർഡംഗം എൻ.വാസു കലാവേദി ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോർഡംഗം എൻ.വിജയകുമാർ പങ്കെടുക്കും. 9.15ന് ഗാനമേള. 6ന് ഉച്ചയ്ക്ക് 2ന് ഉത്സവബലി ദർശനം, 7ന് ചാക്യാർകൂത്ത്, 9.30 ന് ചെട്ടികുളങ്ങര വീരരാഘവ കുറുപ്പും സംഘവും അവതരിപ്പിക്കുന്ന കുത്തിയോട്ടം, 7ന് ഉച്ചയ്ക്ക് 12ന് അന്നദാനം, 2 ന് ഉത്സവബലി ദർശനം, 6.45 ന് ഭക്തിഗാനലയം, 8.30 ന് നൃത്തനൃത്യങ്ങൾ, 10.30 ന് കടമ്മനിട്ട ഗോത്രകലാകളരിയുടെ പടയണി. 8ന് രാവിലെ 5ന് ഹരിനാമകീർത്തനം, 2ന് ഉത്സവബലി ദർശനം, 4ന് കലാമണ്ഡലം നിഖിൽ മലയാലപ്പുഴ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 6.30ന് കാഴ്ചശ്രീബലി, സേവ, 7ന് നൃത്തനൃത്യങ്ങൾ , 9ന് ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ്, 10ന് മേജർസെറ്റ് കഥകളി, 9ന് ഉച്ചയ്ക്ക് 2ന് ഉത്സവബലി ദർശനം, 4ന് ഓട്ടൻതുള്ളൽ, 6.30ന് കാഴ്ച്ചശ്രീബലി, സേവ, 7ന് വയലിൻ കച്ചേരി, 9ന് ശ്രീഭൂതബലി, 10ന് മേജർസെറ്റ് കഥകളി, 10ന് ഉച്ചയ്ക്ക് 12 ന് പൂരസദ്യ, 2ന് ശീതങ്കൻ തുള്ളൽ, 4ന് മലയാലപ്പുഴ രാജൻ, നന്ദിലത്ത് ഗോപാലകൃഷ്ണൻ, ഉഷശ്രീ ശങ്കരൻ കുട്ടി, ചൈത്രം അച്ചു, ഇത്തിത്താനം വിഷ്ണുനാരായണൻ എന്നീ ഗജവീരൻമാർ പങ്കെടുക്കുന്ന മലയാലപ്പുഴ പൂരം. 6:30ന് കാഴ്ചശ്രീബലി, സേവ, 7.30 ന് പ്രൊഫ. ഹരീഷ് ചന്ദ്രശേഖരന്റെ ആദ്ധ്യാത്മിക പ്രഭാഷണം 9ന് ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ്, 10:00 ന് ബ്ലൂ മാക്‌സ് ചാലക്കുടിയവതരിപ്പിക്കുന്ന മെഗാഷോ. 11ന് 8ന് നവകം, ശ്രീഭൂതബലി, 12ന് സമൂഹസദ്യ, 4ന് പറയൻ തുള്ളൽ, 6:30ന് കാഴ്ചശ്രീബലി, സേവ 7:30 ന് എം.ജി യൂണിവേഴ്‌സിറ്റിയിൽ എം.എസ്.സി. ഇലട്രോണിക്‌സിൽ ഒന്നാം റാങ്ക് നേടിയ ഇടനാട്ട് കരയിലെ ആരതി കെ. ദാസിനെ അനുമോദിക്കും, 8ന് ആദ്ധ്യാത്മിക പ്രഭാഷണം, 10ന് രഞ്ജിനി ജോസും, അൻവർ സാദത്തും നയിക്കുന്ന ഗാനമേള. 12ന് 8ന് നവകം, ശ്രീഭൂതബലി 12ന് അന്നദാനം, 4 ന് തുള്ളൽത്രയം, 6:30ന് കാഴ്ചശ്രീബലി, 7.30 ന് ആദ്ധ്യാത്മിക പ്രഭാഷണം 7: 45 ന് ഏറംകര കമ്മിറ്റിയും പട്ടയിൽ കുഞ്ഞ്കുഞ്ഞ് മൊമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.സദാനന്ദനും ചേർന്ന് നടപ്പാക്കുന്ന സ്‌നേഹവീട് പദ്ധതിയുടെ ഉദ്ഘാടനം. 9ന് അനുരാധ ശ്രീകുമാറും സുമേഷ് കൂടിക്കലും നയിക്കുന്ന സംഗീത വിസ്മയം. 13ന് 5ന് ഗണപതി ഹോമം, 4ന് ഓട്ടംതുള്ളൽ, 6:30ന് കാഴ്ചശ്രീബലി, 7:30 ന് നൃത്തസന്ധ്യ, 10 ന് മെഗാഗാനമേള, 14ന് 12.00ന് അന്നദാനം, 6.30ന് കാഴ്ച്ചശ്രീബലി, സേവ, 6.45 ന് വല്ലഭദേശം ഇന്ദ്രജിത്തിന്റെ ഓർഗൺ കച്ചേരി, 9ന് ശ്രീഭൂതബലി, പള്ളിവേട്ട എഴുന്നള്ളിപ്പ്, 9.30ന് നൃത്ത സന്ധ്യ.15 ന് വൈകിട്ട് 3ന് ആനയൂട്ട്, 4ന് ആറാട്ട് ഘോഷയാത്ര, 7.30ന് നൃത്തനൃത്യങ്ങൾ, 10ന് ഗാനമേള, 12ന് നൃത്തസംഗീത നാടകം, 16ന് പുലർച്ചെ 2ന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്, കൊടിയിറക്ക്, രാത്രി 8ന് ഭക്തിഗാനമേള.