പത്തനംതിട്ട: കേരള ജനവേദി പതിനെട്ടാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 27 ന് രാവിലെ 9 മുതൽ പത്തനംതിട്ടയിൽ നടക്കും. രാവിലെ 9ന് വാഴമുട്ടം കിഴക്ക് കേരള ജനവേദി കാരുണ്ണാ ഭവനിൽ സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ പതാക ഉയർത്തും .
ഉച്ചയ്ക്ക് 1.30 മുതൽ പത്തനംതിട്ട വൈ.എം.സി.എ.ഹാളിൽ മാതൃത്വം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടക്കും.സാമൂഹ്യ പ്രവർത്തക ഡോ: എം.എസ്.സുനിൽ വിഷയം അവതരിപ്പിയ്ക്കും.
2 മുതൽ പൊതുസമ്മേളനം ആരംഭിയ്ക്കും. വീണാ ജോർജ്ജ് എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.കേരള ജനവേദി ഏർപ്പെടുത്തിയ കാരുണ്യാ പുരസ്‌കാരം വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹൻ, പത്തനംതിട്ട പ്രതിഭാ കോളേജ് അഡ്മിനിസ്‌ട്രേറ്റർ കെ.ആർ.അശോക് കുമാർ എന്നിവർക്ക് മന്ത്രി നൽകും. ആന്റോ ആന്റണി എം.പി ധാന്യ കിറ്റുകളുടെ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി പഠനോപകരണങ്ങളുടെ വിതരണവും നിർവ്വഹിക്കും.