കോഴഞ്ചേരി: ബഡ്ജറ്റിലെ നികുതി ഭീകരതയ്‌​ക്കെതിരെയും, അമിതമായ വൈദ്യുതി ​കുടിവെള്ള ചാർജ്ജ് വർദ്ധനയ്‌​ക്കെതിരെയും കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഇന്ന് രാവിലെ 10ന് പൊയ്യാനിൽ ജംഗ്ഷനിൽ നിന്നും കോഴഞ്ചേരി ടൗൺ ചുറ്റി പ്രകടനവും, തുടർന്ന് വില്ലേജോഫീസിന്റെ മുൻപിൽ ധർണയും നടത്തുവാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് ജോൺ കെ. അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.അംഗം കെ.കെ. റോയിസൺ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജെറി മാത്യു സാം,സുനിൽ പുല്ലാട്, ബ്ലോക്ക് പ്രസിഡന്റ് അബ്ദുൾ കലാംആസാദ്,പ്രമോദ് കുമാർ,അഡ്വ. ജോൺ ഫിലിപ്പോസ്,സത്യൻ നായർ,അശോക് ഗോപിനാഥ്,സജി വെള്ളാറേത്ത്, പഞ്ചായത്തംഗങ്ങളായ ജോമോൻ പുതുപ്പറമ്പിൽ,സാറാമ്മ ഷാജൻ തുടങ്ങിയവർ സംസാരിക്കും.