ചെ​ങ്ങന്നൂർ: ചെങ്ങന്നൂർ ബ്ലോക്ക്​ പഞ്ചായത്ത് പരിധിയിലെ പാണ്ടനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ രോഗികൾക്ക് സെക്കൻഡറി പാലിയേറ്റിവ് കിറ്റ് വിതരണം ചെയ്​തു. രോഗികളുടെയും ബന്ധുക്കളുടെയും സംഗമവും ആരോഗ്യ ബോധവൽക്കരണ ക്ലാസും നടന്നു.ചെറിയനാട് പഞ്ചായത്ത്​ ജംഗ്ഷൻ അറിയുണ്ണിശേരി എൻ.എസ്.എസ് കരയോഗ മന്ദിരം ഹാളിൽ നടന്ന പരിപാടി സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ബ്ലോക്ക്​ പഞ്ചായത്ത്​ 2019 ​2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടപ്പാക്കിയത്.എം.പി മുരളീധരൻ നായർ മുളക്കുഴയുടെ സ്മരണാർത്ഥം ബ്ലോക്ക്​ പരിധിയിലെ എട്ട് പഞ്ചായത്തിലെ 73 രോഗികൾക്കാണ് ഡയാലിസിസ് കിറ്റ് വിതരണം ചെയ്തത്. ചെറിയനാട് പഞ്ചായത്ത്​ പ്രസിഡന്റ്​ കെ.കെരാധമ്മ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ ബോധവൽക്കരണ ക്ലാസിന് ആലപ്പുഴ എൻ.എച്ച്.എം ഡയറ്റീഷ്യൻ റോഷ്‌ന വർഗീസ് നേതൃത്വം നൽകി.ചെങ്ങന്നൂർ ബ്ലോക്ക്​ പഞ്ചായത്ത്​ വൈസ് പ്രസിഡന്റ്​ ജി.വിവേക്, പാണ്ടനാട് ഹെൽത്ത് ഇൻസ്‌​പെക്ടർ സുരേഷ് കുമാർ,മെഡിക്കൽ ഓഫീസർ ചിത്ര സാബു.വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ,ബ്ലോക്ക്​ പഞ്ചായത്ത്​ അംഗങ്ങൾ,മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.