ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിലുള്ള വിവാഹപൂർവ കൗൺസലിംഗ് ക്ലാസ് മാർച്ച് 7, 8 തീയതികളിൽ ചെങ്ങന്നൂർ യൂണിയൻ ഹാളിൽ നടക്കും. കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത്, രാജേഷ് പൊന്മല, പി.എസ്.എൻ.ബാബു, ഗ്രേസ്‌​ലാൽ എന്നിവർ ക്ളാസെടുക്കും. പങ്കെടുക്കുന്നവർ മാർച്ച് 2 ന് മുമ്പ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ കൺവീനർ ബൈജു അറുകുഴി അറിയിച്ചു.