പന്തളം: മങ്ങാരം 671​-ാം നമ്പർ മഹാദേവർ വിലാസം എൻ.എസ്.എസ്.കരയോഗത്തിന്റെ നവതി ആഘോഷം എൻ.എസ്.എസ്. പ്രസിഡന്റ് അഡ്വ: പി.എൻ.നരേന്ദ്രനാഥൻ നായർ ഉദ്ഘാടനം ചെയ്തു. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.ആർ.ഗോപാലകൃഷ്ണ പിളള, പ്രതിനിധി സഭാംഗങ്ങളായ തോപ്പിൽ കൃഷ്ണക്കുറുപ്പ്, എ.കെ.വിജയൻ, അഡ്വ. പറന്തൽ രാമകൃഷ്ണപിള്ള ,യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ, കരയോഗം പ്രസിഡന്റ് എം.ബി.ബിനുകുമാർ, സെക്രട്ടറി ജി.വാസുദേവൻ പിള്ള, ട്രഷറർ രാധാകൃഷ്ണൻ നായർ, ജി.ശങ്കരൻ നായർ ,കെ ബി.ജയചന്ദ്രൻ, പ്രസന്നകുമാർ, വി.വി.വിജയകുമാർ, സുശിലാ, ലത എന്നിവർ പ്രസംഗിച്ചു.