പന്തളം: ഐരാണിക്കുടിയിൽ വീണ്ടും ക​ക്കൂസ് മാലിന്യവും ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങളും തള്ളി. പന്തളം നഗരസഭയുടേയും പത്തനംതിട്ട ജില്ലയുടേയും അതിർത്തിയാണ് ഇവിടം. ദുർഗന്ധം മൂലം വഴിയാത്രക്കാരും വാഹനയാത്രക്കാരും സമീപവാസികളും ബുദ്ധിമുട്ടുന്നു​ . മുമ്പ് കൗൺസിലർമാർ ഇടപെട്ട് ഇവിടുത്തെ മാലിന്യങ്ങൾ നീക്കംചെയ്തിരുന്നു. കാമറ സ്ഥാപിക്കാൻ മുനിസിപ്പിൽ കമ്മിറ്റി അന്ന് തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരം മുനിസിപ്പാലിറ്റിയിൽ നടത്തുമെന്ന് കൗൺ​സി​ലർ കെ. ആർ. വിജയകുമാർ പറഞ്ഞു.