ഇലവുംതിട്ട: ഇലവുംതിട്ട ഭഗവതിക്ഷേത്രത്തിലെ നവാഹയജ്ഞവും ഉത്സവവും ഇന്നു മുതൽ മാർച്ച് 7 വരെ നടക്കും. ഇന്ന് രാവിലെ 5ന് ഗണപതിഹോമം, 7ന് ആചാര്യവരണം, ഭദ്രദീപപ്രതിഷ്ഠ, 8 മുതൽ ഭാഗത പാരായണം,‌12ന് ആചാര്യ പ്രഭാഷണം, 1മുതൽ പ്രസാദമൂട്ട്, 7ന് ആചാര്യ പ്രഭാഷണം,ദീപാരാധന,ഭജന മാർച്ച് അഞ്ച് വരെ എല്ലാ ദിവസവും രാവിലെ 8ന് ഭാഗവത പാരായണം, 12നും വൈകിട്ട് 7നും ആചര്യ പ്രഭാഷണം, 1ന് പ്രസാദമൂട്ട്, ദീപാരാധന, 29 പൂജ,വൈകിട്ട് 6.15നും 7നും മദ്ധ്യേ ക്ഷേത്രതന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നി ശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവക്കൊടിയേറ്റ്, 7.45 കളമെഴുത്തുംപാട്ടും,മാർച്ച് 5ന് വൈകിട്ട് 5ന് ഓട്ടം തുള്ളൽ,7ന് സംഗീത സദസ്, 9ന് വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ നാടകം.മാർച്ച് 6ന് വെളുപ്പിന് പൂജകൾ, 9ന് ഉത്സവബലി,സേവ, 9.30ന് നാടൻപാട്ട്,12ന് ശ്രീഭൂതബലി,പള്ളിവേട്ട പുറപ്പാട്, 1ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്,മാർച്ച് 7ന് കുംഭപൂയ​തിരു ആറാട്ട്, 8ന് ഗണപതി ഹോമം,4.15നും 5.15 നും മദ്ധ്യേകൊടിയിറക്ക്, 6ന് ആറാട്ട് ഘോഷയാത്ര, 8.30ന് ആറാട്ട്, 9ന് സേവ, 10.30 നൃത്ത നാ​ടകം.