ചെങ്ങന്നൂർ:പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രലിൽ വിശുദ്ധ അന്ത്രയോസ് ബാവായുടെ 328​ാമത് ശ്രാദ്ധപ്പെരുന്നാൾ ഇന്ന് വൈകിട്ട് സെന്റ് ആൻഡ്രൂസ് കുരിശുപള്ളിയിലെ കൺവെൻഷനോടുകൂടി ആരംഭിക്കും.
ഫാ.ഷാനു ഏബ്രഹാം,ഫാ.കുര്യൻ ഡാനിയേൽ,ഫാ.വർഗീസ് ടി.വർഗീസ് എന്നിവർ ഇന്നു മുതൽ വെള്ളിയാഴ്ച്ച വരെയുള്ള കൺവെൻഷൻ യോഗങ്ങളിൽ സംസാരിയ്ക്കും. വെള്ളിയാഴ്ച്ച വൈകിട്ട് 5.30ന് കത്തീഡ്രലിൽ നിന്ന് കുരിശുപള്ളിയിലേക്ക് റാസ നടക്കും.ശനിയാഴ്ച കുരിശുപള്ളിയിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ് കുർബാന അർപ്പിക്കും.തുടർന്ന് ആശീർവാദവും നേർച്ച വിളമ്പും നടക്കും.പുത്തൻകാവ് കത്തീഡ്രലിൽ പ്രധാന പെരുന്നാൾ ഞായറാഴ്ച ആരംഭിക്കും.രാവിലെ ഡോ.സഖറിയാസ് മാർ അപ്രേം കുർബാന അർപ്പിക്കും. വൈകിട്ട് 7 ന് 225​ാമത് പുത്തൻകാവ് കൺവെൻഷൻ ഡോ.സഖറിയാസ് മാർ അപ്രേം ഉദ്ഘാടനം ചെയ്യും.ഫാ.ജോൺ ടി വർഗീസ്, ഫാ.ഡോ.വർഗീസ് വർഗീസ്,ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ,ഫാ.സഖറിയ നൈനാൻ എന്നിവർ തിങ്കൾ മുതൽ വ്യാഴം വരെയുള്ള കൺവെൻഷൻ യോഗങ്ങളിൽ വൈകിട്ട് സംസാരിക്കും.വെള്ളിയാഴ്ച രാവിലെ 9.30ന് തൈബുസോ ധ്യാനത്തിന് ഫാ. ടിജു തോമസ് നേതൃത്വം നയിക്കും.വൈകിട്ട് 5.30ന് പിരളശേരി സിംഹാസന പള്ളിയിൽ നിന്ന് റാസ ആരംഭിച്ച് രാത്രി 9തോടുകൂടി കത്തീഡ്രലിൽ എത്തിച്ചേരും. ശനിയാഴ്ച ഡോ.മാത്യു മാർ തിമോത്തിയോസ് കുർബാന അർപ്പിക്കും.ആറാമത് മാർത്തോമ്മ അവാർഡ് പ്രഖ്യാപനം നടക്കും.പെരുന്നാളിന്റെ പ്രധാന ചടങ്ങായ സമൂഹ സദ്യ 11 ന് ആരംഭിക്കും.വൈകിട്ട് 5.30 ന് അങ്ങാടിക്കൽ എഴിക്കകത്ത് ഭവനാങ്കണത്തിൽ നിന്ന് റാസ ആരംഭിച്ച് വൈകിട്ട് 9തോടുകൂടി കത്തീഡ്രലിൽ എത്തിച്ചേരും.മാർച്ച് 8ന് ഡോ.യൂഹാനോൻ മാർ ദീയസ്‌കോറോസ് കുർബാന അർപ്പിക്കും.ആശീർവാദത്തിനുശേഷം 328​ാമത് വിശുദ്ധ അന്ത്രയോസ് ബാവായുടെ പെരുന്നാൾ കൊടിയിറങ്ങും.വാർത്താ സമ്മേളനത്തിൽ വികാരി ഫാ.വിമൽ മാമ്മൻ ചെറിയാൻ,സഹവികാരി ബിനു ജോയി,ട്രസ്റ്റി പി.കെ തോമസ്,സെക്രട്ടറി വർഗീസ് തോമസ്, സുനിൽ പി.ഉമ്മൻ,ജോസഫ് ജോർജ്ജ് എന്നിവർ പങ്കെടുത്തു.