ഇലവുംതിട്ട: തരിശ് നിലം കൃഷിയോഗ്യമാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തി മെഴുവേലി പഞ്ചായത്ത് ഒൻപതാം വാർഡിൽ തേവരംകുളം നെൽകുപ്പ പാടശേഖരത്തെ 14 ഏക്കർ പാടശേഖരത്തെ വിളവെടുപ്പിന് പാകമായ നെൽ കൊയ്ത്ത് ഉത്സവം വീണാ ജോർജ് എം.എൽ.എയും, മുൻ എം എൽ എകെ.സി രാജഗോപാലനും ചേർന്ന് നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണകുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം പിങ്കി ശ്രീധർ,പഞ്ചായത്തംഗങ്ങളായഎം.കെ സത്യവൃതൻ, രാജി ദാമോദരൻ, അനിത ഭാസ്‌ക്കരൻ, ഷൈനി ലാൽ, ടി.വി സ്റ്റാലിൻ,കർഷകസംഘം സെക്രട്ടറി വി.വിനോദ്, മംഗളൻ സിംഗ് എന്നിവർ പങ്കെടുത്തു.