ചെങ്ങന്നൂർ :എക്‌സൈസ് വകുപ്പും,ചെങ്ങന്നൂർ ഐ.എച്ച് ആർ.ഡി എൻജിനിയറിംഗ് കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ ബൈക്ക് റാലി നടത്തി. ബൈക്ക് റാലി മുനിസിപ്പൽ കൗൺസിലർ അനിൽകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.വി.ജേക്കബ് തോമസ്, എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജി.പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ എം.കെ ശ്രീകുമാർ,പി.ജഗദീസൻ,സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.വി രതീഷ്, മുസ്തഫ,കെ.എസ്.ലാൽജി,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മാരായ ഡോ.അജിത്സെൻ,പ്രകാശ് .കെ.എന്നിവർ പങ്കെടുത്തു.