ചെങ്ങന്നൂർ: ജില്ലയിലെ അദ്ധ്യാപക വിദ്യാർഥികൾക്കായി സംഘടിപ്പിച്ചിട്ടുള്ള ത്രിദിന കലാ​പ്രവൃത്തി വിദ്യാഭ്യാസ ശില്പശാലയുടെ ഉദ്ഘാടനം ചെങ്ങന്നൂർ മുൻസിപ്പൽ നഗരസഭാ ഷിബു രാജൻ ഉദ്ഘാടനം ചെയ്തു.കഥകളി, പാവനാടകം,ചിത്രകല, ഹിന്ദുസ്ഥാനി​ കർണാടക സംഗീതം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ വൈവിദ്ധ്യമാർന്ന ക്ലാസുകൾ മൂന്നുദിവസത്തെ ശില്പശാലയിൽ സംഘടിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപനം വെറും ഒരു തൊഴിൽ അല്ലെന്നും അത് കുട്ടികളുടെ ശ്രദ്ധയെ സദാനിലനിറുത്തുന്നതും നമ്മുടെ ഗോത്രജനവിഭാഗം മുതലുള്ളവർ സ്വാംശീകരിച്ച സംസ്‌കാരം പിന്തുടരുന്നതുമാകണമെന്ന് പ്രസിദ്ധ പടയണി പ്രൊഫ.കടമ്മനിട്ട വാസുദേവൻപിള്ള അഭിപ്രായപ്പെട്ടു. ഡയറ്റ് പ്രിൻസിപ്പൽ കെ.ആർ വിശ്വംഭരൻ അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ സീനിയർ ലക്ചർമാരായ മണക്കാല ഗോപാലകൃഷ്ണൻ, എൻ.ശ്രീകുമാർ, ശ്രീകുമാർ.എസ് നായർ, കെ.സുശീലൻ, എന്നിവർ സംസാരിച്ചു.