പത്തനംതിട്ട: നികുതി വർദ്ധനയ്ക്കെതിരെ ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് വില്ലജ് ഓഫീസുകൾക്ക് മുൻപിൽ കൂട്ട ധർണ്ണ നടത്തുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുൽ സലാം അറിയിച്ചു.
തിരുവല്ലായിൽ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യൻ, അടൂരിൽ ആന്റോ ആന്റണി എം.പി., ഓമല്ലൂരിൽ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ്, കുളനടയിൽ കെ.ശിവദാസൻ നായർ, പന്തളത്ത് പഴകുളം മധു, പത്തനംതിട്ടയിൽ പി.മോഹൻരാജ് എന്നിവർ ധർണ ഉദ്ഘാടനം ചെയ്യും.