marathon
തിരുവല്ല നഗരസഭാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മാരത്തോൺ സബ് കളക്ടർ ഡോ.വിനയ് ഗോയൽ നഗരസഭാധ്യക്ഷൻ ചെറിയാൻ പോളച്ചിറയ്ക്കൽ, സന്തോഷ് ട്രോഫി താരം ജോബി ജോസഫ് എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു

തിരുവല്ല: നഗരസഭയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മിനി മാരത്തോൺ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.സബ് കളക്ടർ ഡോ.വിനയ് ഗോയൽ,നഗരസഭാദ്ധ്യക്ഷൻ ചെറിയാൻ പോളച്ചിറയ്ക്കൽ,സന്തോഷ് ട്രോഫി താരം ജോബി ജോസഫ് എന്നിവർ ചേർന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. മാരത്തോണിൽ പങ്കെടുത്തു.എം.ജി.എം സ്‌കൂളിൽ നിന്നാരംഭിച്ച് കുരിശുകവല,ബൈപ്പാസ്,കുറ്റപ്പുഴ,മുത്തൂർ,മന്നംകരച്ചിറ വഴി 12കിലോമീറ്റർ ദൂരം സഞ്ചരിച്ച് നഗരസഭാ ഓഫീസിൽ സമാപിച്ചു.പുരുഷ വിഭാഗത്തിൽ ആദർശ് ബിനു ഒന്നാംസ്ഥാനവും ഡി.അശ്വിൻ, അലൻറെജി എന്നിവർ രണ്ടുംമൂന്നും സ്ഥാനങ്ങളും നേടി.വനിതാ വിഭാഗത്തിൽ മാർത്തോമ്മാ കോളേജിലെ സൗപർണിക ഒന്നാംസ്ഥാനവും നവ്യ ടി.കെ,നിഷ.എൻ.എസ് എന്നിവർ യഥാക്രമം രണ്ടുംമൂന്നും സ്ഥാനങ്ങളും നേടി.നഗരസഭാ കൗൺസിലർമാർ,ജീവനക്കാർ,സ്പോർട്സ് കൗൺസിൽ അംഗങ്ങൾ,എൻ.സി.സി കേഡറ്റുകൾ,സ്പോർട്സ് ഹോസ്റ്റൽ വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടെ 123പേർ മാരത്തോണിൽ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ കോളേജ്,സ്ഥാപനങ്ങളുടെ വിഭാഗത്തിൽ താലൂക്ക് ആശുപത്രി ഒന്നാംസ്ഥാനവും മാക്ഫാസ്റ്റ് കോളേജ് രണ്ടാംസ്ഥാനവും സെന്റ് മേരിസ് വിമൻസ് കോളേജ് മൂന്നാംസ്ഥാനവും നേടി.സ്‌കൂളുകളുടെ വിഭാഗത്തിൽ സിറിയൻ യാക്കോബൈറ്റ് സ്‌കൂൾ ഒന്നാംസ്ഥാനവും ബാലികാമഠം സ്‌കൂൾ രണ്ടാംസ്ഥാനവും എം.ജി.എം സ്‌കൂൾ മൂന്നാംസ്ഥാനവും നേടി. അപ്പു ജോസഫ് ചാക്കോ,ഷാജി മാത്യു എന്നിവർ ക്വിസ് മാസ്റ്ററായി.വിജയികൾക്ക് 29ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ സമ്മാനങ്ങൾ നൽകും. ഇന്ന് രാവിലെ പത്തിന് തിരുവല്ല വൈ.എം.സി.എ ഹാളിൽ പ്രസംഗ മത്സരവും ചിത്രരചനാ മത്സരവും നടക്കും.